ന്യൂനമര്‍ദ്ദത്തിനു സാധ്യത; ചക്രവാതചുഴി രൂപപ്പെട്ടു

രേണുക വേണു| Last Modified വ്യാഴം, 5 മെയ് 2022 (12:16 IST)

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദത്തിനു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടു. മെയ് 6 ഓടെ ഇത് ന്യുനമര്‍ദ്ദമായും തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തീവ്ര ന്യുനമര്‍ദ്ദമായി ( Depression ) കൂടുതല്‍ ശക്തിപ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ശക്തമായ മഴ ലഭിച്ചേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :