1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cybercell Police Palode

സൈബര്‍ സെല്‍ പോലീസ് ചമഞ്ഞു സ്ത്രീകളോട് അസഭ്യം : യുവാവ് അറസ്റ്റില്‍

Cybercell Police
തിരുവനന്തപുരം: സൈബര്‍ സെല്‍ പോലീസ് ചമഞ്ഞു സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍.  പാലോട് നന്ദിയോട് പൗവത്തൂര്‍ സ്മിതാ ഭവനില്‍ ദീപുകൃഷ്ണ എന്ന 36 കാരനെ പാലക്കാട് പൊലീസാണ് പിടികൂടിയത്. മൊബൈലില്‍ അശ്‌ളീല ദൃശ്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞു വീടുകളില്‍ കയറി സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു ഇയാളുടെ രീതി.
 
കഴിഞ്ഞ ആറാം തീയതി പാലോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കള്ളിപ്പാറ, പാലുവള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ പകല്‍ സമയത്ത് വീടുകളില്‍ കയറി സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ പാലക്കാട്ടേക്ക് മുങ്ങി. അവിടെ ആലത്തൂരിലെ ഒരു വീട്ടില്‍ കയറി ഇതേ രീതി തുടര്‍ന്നപ്പോഴാണ് പിടിയിലായത്.
 
സമാനമായ സംഭവങ്ങള്‍ക്ക് ഇയാള്‍ക്കെതിരെ കരമന, തമ്പാന്നൂര്‍ പോലീസ് സ്റ്റേഷനുകളിലും കേസുണ്ട്. ഇയാളെ സമാനമായ ഒരു സംഭവത്തില്‍ പാലോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ ഇയാള്‍ ഓട്ടോ ഓടിക്കുകയായിരുന്നു. ഇതിനിടെ ഇത്തരം കലാപരിപാടികള്‍ തുടരുകയും ചെയ്തു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് കോടികളുടെ നിക്ഷേപത്തിന് വമ്പന്‍ കമ്പനികള്‍, 600 കോടിയുമായി ടിസി‌എസ്