അനുബന്ധ വാര്‍ത്തകള്‍
- വിദ്യഭ്യാസ മേഖലയിൽ സമ്പൂർണമായ അഴിച്ചുപണി, ഓൾ പാസ് ഒഴിവാക്കാൽ ഹൈസ്കൂളിൽ മാത്രമല്ല, ഏഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും!
- മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വന്‍ അപകടം; മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം രണ്ടായി
- ചൂരല്‍മലയില്‍ പുതിയ പാലം നിര്‍മിക്കാന്‍ 35 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍
- Cabinet Meeting Decisions, 19-02-2025: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
- ഉറക്കം കെടുത്തിയതിന് അയല്‍വാസിയുടെ പൂവന് കോഴിക്കെതിരെ പരാതി നല്കി! കേസില്‍ അനുകൂല വിധി
സൈബർ സാമ്പത്തിക തട്ടിപ്പ്: തട്ടിപ്പ്കാരുടെ സ്ഥിതി നേരിട്ടു പരിശോധിക്കാൻ വെബ്സൈറ്റ്
തിരുവനന്തപുരം : സൈബര്‍ സാമ്പത്തികത്തട്ടിപ്പുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങള്‍ക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ട്.
ഇതിനായി www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് Reort & Check Suspect എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക. ശേഷം suspect repository എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക.
ഫോണ്‍ നമ്പറുകള്‍, ബാങ്ക് അക്കൗണ്ടുകള്‍,UPI ID, സമൂഹ മാധ്യമ അക്കൗണ്ടുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് ഇതുവഴി പരിശോധിക്കാം. ഡിജിറ്റല്‍ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കില്‍ അക്കാര്യം വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കും.
തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന വെബ്സൈറ്റ് വിലാസം, വാട്സാപ്പ് നമ്പര്‍, ടെലിഗ്രാം ഹാന്‍ഡില്‍, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍, സാമൂഹികമാധ്യമ വിലാസങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്കും ഈ പോര്‍ട്ടലില്‍ നല്‍കാനാകും.