വിദ്യഭ്യാസ മേഖലയിൽ സമ്പൂർണമായ അഴിച്ചുപണി, ഓൾ പാസ് ഒഴിവാക്കാൽ ഹൈസ്കൂളിൽ മാത്രമല്ല, ഏഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും!

SSLC Result 2024 Live Updates
SSLC Result 2024 Live Updates
അഭിറാം മനോഹർ| Last Modified ബുധന്‍, 19 ഫെബ്രുവരി 2025 (18:17 IST)
ഓള്‍ പാസ് സംവിധാനം ഒഴിവാക്കല്‍ ഹൈസ്‌കൂളിന് പുറമെ ഏഴാം ക്ലാസ് മുതല്‍ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പിലാക്കാനൊരുങ്ങി വിദ്യഭ്യാസ വകുപ്പ്. 3 മുതല്‍ 9 വരെ ക്ലാസുകളില്‍ പ്രത്യേക വിഷയങ്ങളില്‍ പഠനനിലവാരം ഉറപ്പാക്കാന്‍ അടുത്ത വര്‍ഷം മുതല്‍ പ്രത്യേക പരീക്ഷയുണ്ടാകും. കുട്ടികള്‍ക്ക് മാര്‍ക്ക് വാരികോടി നല്‍കുന്ന സമ്പ്രദായത്തിനെതിരെ വ്യാപകവിമര്‍ശനം ഉയര്‍ന്നതോടെയാണ് ഓള്‍ പാസ് സംവിധാനം നിര്‍ത്തലാക്കാന്‍ തീരുമാനമായത്.


ഈ വര്‍ഷം എട്ടാം ക്ലാസിലും അടുത്ത വര്‍ഷം ഒന്‍പതിലും പിന്നീട് പത്താം ക്ലാസിലും ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കും. എട്ടിനും താഴെയുള്ള ക്ലാസുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് പൊതുവിദ്യഭ്യാസവകുപ്പിന്റെ തീരുമാനം. ഏഴിലും പിന്നെ അതിലും താഴേയ്ക്കുമുള്ള ക്ലാസുകളിലേക്കും എഴുത്തുപരീക്ഷയ്ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാനാണ് നീക്കം.

എഴുത്തുപരീക്ഷയില്‍ ആകെ മാര്‍ക്കിന്റെ 30 ശതമാനമാണ് പാസ് മാര്‍ക്ക്. എങ്കിലും മിനിമം മാര്‍ക്കില്ലെങ്കില്‍ വിദ്യാര്‍ഥിയെ തോല്‍പ്പിക്കില്ല. പകരം തീവ്ര പരിശീലനം നല്‍കി ആ അധ്യയനവര്‍ഷം തന്നെ മറ്റൊരു പരീക്ഷയില്‍ കൂടി അവസരം നല്‍കും. 3 മുതല്‍ 9 വരെയുള്ള ക്ലാസുകളില്‍ കണക്ക്, സയന്‍സ്,ഭാഷ,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളില്‍ പ്രത്യേക പരീക്ഷ ഏര്‍പ്പെടുത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :