സ്കൂൾ വാനിന് തീ പിടിച്ചു; പത്തോളം കുട്ടികളെ രക്ഷപെടുത്തി - വാൻ പൂർണ്ണമായും കത്തി നശിച്ചു

  school van , fire , police , students , പൊലീസ് , സ്‌കൂള്‍ വാന്‍ , പൊലീസ് , തീപിടിത്തം
കൊച്ചി| Last Modified തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (11:57 IST)
കോതമംഗലം മലിപ്പാറയിൽ സ്കൂൾ വാനിന് തീ പിടിച്ചു. മാലിപ്പാറ ഫാത്തിമ മാതാ സ്കൂളിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.

വാൻ പൂർണ്ണമായും കത്തി നശിച്ചു. വാഹനത്തിലുണ്ടായിരുന്ന പത്തോളം കുട്ടികളെ പരിക്കേൽക്കാതെ രക്ഷപെടുത്തി. കോതമംഗലത്തു നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

എങ്ങനെയാണ് ബസിന് തീ പിടിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :