കാഞ്ഞിരപ്പള്ളി|
Aiswarya|
Last Modified ചൊവ്വ, 21 മാര്‍ച്ച് 2017 (12:18 IST)
കുടുംബസ്വത്ത് സംബന്ധിച്ച തർക്കത്തിൽ ഭർതൃസഹോദരൻ നൽകിയ പരാതിയെ തുടര്‍ന്ന് അമ്മയും മകളും താമസിച്ചിരുന്ന ഒറ്റമുറി വീട് ഒഴിപ്പിക്കാന്‍ കോടതി ഉത്തരവ്. പൂതക്കുഴി തൈപ്പറമ്പിൽ
ബബിത ഷാനവാസ് (44), മകൾ
സൈബ (14) എന്നിവരെയാണ് പൊലീസ് വീട്ടിൽനിന്ന് ഇറക്കിവിട്ടത്. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സ്ഥലത്തെത്തുന്നതിനു മുന്‍പേ വീട് ഒഴിപ്പിക്കുകയായിരുന്നു.
മൂന്നുവർഷം മുന്‍പ് ബബിതയുടെ ഭർത്താവ് മരിച്ചത്. രോഗം ബാധിച്ചു കിടപ്പിലായ ബബിതയെ കിടക്കയോടുകൂടി പൊലീസ് എടുത്ത് വീടിന് പുറത്തിറക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി സൈബ.
വീടൊഴിയാൻ മൂന്നുദിവസം സാവകാശം ആവശ്യട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച കോടതിയിൽ സമർപ്പിച്ച അപേക്ഷ തള്ളിയിരുന്നു.