1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CR Mahesh against KM Shaji

എല്ലാറ്റിനും ഒരു പരിധി വേണം, ആഡംബര വാഹനങ്ങളുടെ പിന്നാലെ പോകുന്നത് ഉൾക്കൊള്ളാനാവില്ല; കെ.എം.ഷാജിക്കെതിരെ കോൺഗ്രസ് എംഎൽഎ

KM Shaji, Range Rover, KM Shaji Issue, Range Rover KM Shaji
KM Shaji

തദ്ദേശവകുപ്പ് മന്ത്രി കെ.എം.ഷാജിയുടെ ആഡംബര വാഹന ഉപയോഗത്തിൽ പരോക്ഷ വിമർശനവുമായി കോൺഗ്രസ് എംഎൽഎ സി.ആർ.മഹേഷ്. ആഡംബര വാഹനങ്ങളുടെ പിന്നാലെ പോകുന്നത് സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്ന് സി.ആർ.മഹേഷ് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 
 
'ആഡംബര വാഹനങ്ങളുടെ പിന്നാലെ പോകുന്നതു സാധാരണക്കാർക്ക് ഉൾക്കൊള്ളാനാകുന്നതല്ല. അവരുടെ മനസ്സിൽ പ്രതിഷേധം വരും. ഞങ്ങളെല്ലാം സുഹൃത്തുക്കളുടെ സഹായം സ്വീകരിക്കാറുണ്ട്. പക്ഷേ പരിധി വേണം. സ്‌കൂട്ടറോ കാറോ കേടായാൽ കൂട്ടുകാരുടെ വണ്ടി നമ്മളെല്ലാം ഉപയോഗിക്കും. പക്ഷേ ഒരു മന്ത്രി അതു ചെയ്യുമ്പോൾ ശ്രദ്ധിക്കുന്നതു നല്ലതാണ്,' മഹേഷ് പറഞ്ഞു. 
 
സുഹൃത്തുക്കളുടെ ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്നതും അവരുടെ ആഡംബര ഫ്‌ലാറ്റുകളിൽ താമസിക്കുന്നതുമെല്ലാം ഉത്തരവാദപ്പെട്ട പദവികളിൽ ഇരിക്കുന്നവർ ഒഴിവാക്കണമെന്നും മഹേഷ് കൂട്ടിച്ചേർത്തു. 
 
കെ.എം.ഷാജിയുടെ ആഡംബര വാഹന ഉപയോഗം സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. നാല് കോടിയിലേറെ വിലയുള്ള റേഞ്ച് റോവർ കാറാണ് ഷാജി ഔദ്യോഗിക വാഹനമായി ഉപയോഗിച്ചത്. സുഹൃത്തിന്റെ വാഹനമാണെന്നും സ്വകാര്യ വാഹനം ഉപയോഗിക്കാൻ തനിക്ക് അനുമതിയുണ്ടെന്നും ഷാജി ന്യായീകരിച്ചിരുന്നു. എന്നാൽ സ്വകാര്യ വാഹനം ഉപയോഗിക്കാൻ അനുമതിയുള്ള മന്ത്രിമാരിൽ ഷാജിയില്ല. കള്ളി പിടിക്കപ്പെട്ടപ്പോൾ നുണ പറയുകയായിരുന്നു മന്ത്രി. ഒടുവിൽ വിവാദം കനത്തതോടെ ആഡംബര വാഹനം ഷാജി തിരിച്ചുകൊടുത്തു. 
അടുത്ത ലേഖനം
ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ? സത്യാവസ്ഥ ഇതാണ്