കണ്ണൂര്‍|
Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (16:55 IST)
അക്രമം നടന്നാല്‍ സ്ഥാനാര്‍ത്ഥിയെ പ്രതിയാക്കുമെന്ന കണ്ണൂര്‍ എസ്പി പിഎന്‍ ഉണ്ണിരാജന്റെ ഉത്തരവിനെതിരെ സിപിഎം രംഗത്ത്.
തെരഞ്ഞെടുപ്പ് കമ്മീഷനെ മറികടന്നാണ് കണ്ണൂര്‍ എസ് പി നിയമം നടപ്പിലാക്കുന്നതെന്ന് പി.ജയരാജന്‍ ആരോപിച്ചു. എസ്പിയുടെ വിവാദ ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് കണ്ണൂര്‍ ഡിസിസി അറിയിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാരെ ഏതെങ്കിലും വിധത്തില്‍ ഭീഷണിപ്പെടുത്തുകയോ അക്രമ പ്രവര്‍ത്തനം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയെ കൂടി പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് വിചാരണ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു കണ്ണൂര്‍ എസ്പിയുടെ വിവാദ ഉത്തരവ്. മാത്രവുമല്ല നിഷ്പക്ഷ പോളിംഗിന് തടസ്സം സൃഷ്ടിച്ചാല്‍ ബൂത്തില്‍ റീ പോളിംഗ് നടത്താനും ശുപാര്‍ശ ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.