കൊല്ലം|
jibin|
Last Updated:
ചൊവ്വ, 27 ജനുവരി 2015 (15:01 IST)
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പരനാറി പ്രയോഗത്തിന് വിമര്‍ശനം. ആര്‍എസ്പിക്കെതിരെ നടത്തിയ പ്രയോഗം എതിരാളികള്‍ ഫലപ്രദമായി ഉപയോഗിച്ചുവെന്നും. പ്രയോഗം അനവസരത്തിലായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. കടയ്ക്കല്‍ ഏരിയ കമ്മറ്റിയില്‍ നിന്നുള്ള അംഗങ്ങളാണ് കടുത്ത ഭാഷയില്‍ വിമര്‍ശനം നടത്തിയത്.
എല്‍ഡിഎഫില്‍ നിലനിന്നിരുന്ന അനൈക്യം എതിരാളികള്‍ മനോഹരമായി മുതലാക്കിയെന്നും. പരനാറി പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്നും യോഗംഅഭിപ്രായപ്പെട്ടു. ബാര്‍ കോഴ ഇടപാടില്‍ പ്രതിപക്ഷം പരാജയപ്പെടുകയാണെന്നും. പ്രതിപക്ഷത്തിന് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളാണ് ബിജു രമേശ് നടത്തിയതെന്നും. ഈ സാഹചര്യത്തില്‍ ബിജു രമേശാണ് കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷമെന്നും കൊല്ലം സമ്മേളനത്തില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം നിരവധി തെളിവുകള്‍ ഹാജരാക്കിയിട്ടും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
പി വധത്തിന്
ശേഷം പാര്‍ട്ടി പൊതുസമൂഹത്തില്‍ ഒറ്റപ്പെട്ടുവെന്നും. ഈ സംഭവം ഇടത് മനസ്സുകളില്‍ മായ്ക്കാനാവാത്ത മുറിവാണെന്നും ചാത്തന്നൂരില്‍ നിന്നുള്ള വിഎസ് പക്ഷ പ്രതിനിധി വ്യക്തമാക്കി. ഡല്‍ഹി എകെജി ഭവനില്‍ അടയിരിക്കുന്ന കേന്ദ്ര നേതാക്കളാണ് പാര്‍ട്ടിയുടെ വളര്‍ച്ച മുരടിപ്പിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.