പ്രത്യയ ശാസ്ത്രത്തില്‍ അടിയുറച്ച വികസനമാണ് സിപിഎം നയം: കോടിയേരി

സിപിഎം , കോടിയേരി ബാലകൃഷ്ണന്‍ , ലി യുചെങ് , ഇന്ത്യ
കണ്ണൂർ| jibin| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (13:19 IST)
പ്രത്യയ ശാസ്ത്രത്തില്‍ അടിയുറച്ച വികസനമാണ് സിപിഎം നയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി അധികാരത്തിലുള്ള രാജ്യങ്ങളില്‍ വികസനം അതിവേഗത്തിലാക്കാന്‍ സാധിക്കും. വികസനത്തിന് മുന്‍തൂക്കം നല്‍കി മുന്നേറാന്‍ സാധിക്കും. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലി യുചെങ് പ്രകടിപ്പിച്ചത് അത്തരമൊരു അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുപത്തിയഞ്ചു ലക്ഷത്തോളം പ്രവര്‍ത്തകരെ അണിനിരത്തിക്കൊണ്ട് സിപിഎം ഇന്ന് സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ സമരം ചരിത്രമാകും. കാസര്‍ഗോഡ് മഞ്ചേശ്വരം മുതല്‍ രാജ്ഭവന്‍ വരെ ആയിരം കിലോമീറ്റര്‍ നീളത്തില്‍ പത്തു ലക്ഷത്തോളം പ്രവര്‍ത്തകരാണ് പ്രതിരോധ സമരത്തില്‍ അണിനിരക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സമരം. സമരത്തിന്‍റെ മുദ്രാവാക്യം എത്ര നേടിയെടുത്തു എന്നതല്ല പ്രധാനം. വിജയം തീരുമാനിക്കുന്നത് ബഹുജനങ്ങളുടെ പങ്കാളിത്തമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

പ്രത്യയശാസ്ത്രമല്ല വികസനവും സാമ്പത്തിക പുരോഗതിയുമാണു പ്രധാനമെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലി യുചെങ് പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു കോടിയേരി തങ്ങളുടെ നയം വ്യക്തമാക്കിയത്. പാർട്ടിയുടെ സ്വാർഥതാൽപര്യങ്ങളല്ല ജനതാൽപര്യമാണു നോക്കേണ്ടത്. പ്രത്യയശാസ്ത്രമല്ല വികസനവും സാമ്പത്തിക പുരോഗതിയുമാണു പ്രധാനമെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി പറഞ്ഞിരുന്നു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :