തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (08:04 IST)
ഇരുപത്തിയഞ്ചു ലക്ഷത്തോളം പ്രവര്‍ത്തകരെ അണിനിരത്തിക്കൊണ്ട് സിപിഎം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ സമരം ഇന്ന്. കാസര്‍ഗോഡ് മഞ്ചേശ്വരം മുതല്‍ രാജ്ഭവന്‍ വരെ ആയിരം കിലോമീറ്റര്‍ നീളത്തില്‍ പത്തു ലക്ഷത്തോളം പ്രവര്‍ത്തകരാണ് പ്രതിരോധ സമരത്തില്‍ അണിനിരക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സമരം. പാര്‍ട്ടി അംഗങ്ങള്‍ അനുഭാവികള്‍ മുതല്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമരത്തില്‍ കൈകോര്‍ക്കും.
വിലക്കയറ്റം, പൊതുവിതരണ സംവിധാനത്തിന്റെ തകര്‍ച്ച, കാര്‍ഷിക-മത്സ്യമേഖലകളിലെ പ്രതിസന്ധി, വിദ്യാഭ്യാസ വാണിജ്യവത്കരണം, പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച, സര്‍ക്കാര്‍ വാഗ്ദാനത്തിന്റെ ലംഘനം, അഴിമതി, സര്‍ക്കാരിന്റെ
ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെയാണ് പ്രതിഷേധം.
രാജ്ഭവനു മുന്നില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍, പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ തുടങ്ങിയവര്‍ രാജ്ഭവനു മുന്നില്‍ അണിനിരക്കും. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള മഞ്ചേശ്വരത്തും തുടര്‍ന്ന് പി കരുണാകരന്‍ എംപി, ഇ പി ജയരാജന്‍, പികെ ശ്രീമതി എംപി, വി വി ദക്ഷിണാമൂര്‍ത്തി, എളമരം കരിം, പി മോഹനന്‍ മാസ്റ്റര്‍, ടികെ ഹംസ, എ വിജയരാഘവന്‍, എകെ ബാലന്‍, ടിപി രാമകൃഷ്മന്‍, തുടങ്ങി, വിവിധ ജില്ലകളിലെ ജില്ലാ സെക്രട്ടറിമാര്‍, എംഎല്‍ എമാര്‍, സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ സമരത്തിന് വടക്കന്‍ കേരളത്തില്‍ നേതൃത്വം നല്‍കും.