കണ്ണൂര്‍|
Last Modified ചൊവ്വ, 14 ജൂലൈ 2015 (13:41 IST)
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല ഇപി ജയരാജന്. ജില്ലാ സെക്രട്ടറി പി ജയരാജന് ആരോഗ്യപരമായ കാരണങ്ങളാല്‍ താത്കാലിക അവധിയെടുക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇപി ജയരാജന് ജില്ലാ സെക്രട്ടറിയുടെ ചാര്‍ജ്ജ് നല്‍കിയത്.
പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ പി.ജയരാജന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. കതിരൂര്‍ മനോജിന്റെവധശ്രമക്കേസില്‍ ജയരാജന്‍ പ്രതിയാക്കപ്പെട്ടേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ പി ജയരാജന്‍ അവധിയില്‍ പ്രവേശിച്ചത് ശ്രദ്ധേയമാണ്. അതിനിടെ പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 16-ലേക്ക് മാറ്റി.