കണ്ണൂർ|
Last Modified ബുധന്‍, 1 ജൂലൈ 2015 (14:17 IST)
സിപിഎമ്മിനെ പതിയെ പതിയെ ബിജെപി വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന എന്ന അതിഭീകരമായ യാഥാര്‍ഥ്യം മനസിലാക്കിയ പാര്‍ട്ടി നേതൃത്വം പിടിച്ചു നില്‍ക്കാനായി ഹൈന്ദവ പ്രീണന രാഷ്ട്രീയത്തിലേക്ക് ചുവട് മാറുമെന്ന് സൂചനകള്‍. രാജ്യത്തെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിലെ പാർട്ടിഗ്രാമങ്ങളിൽനിന്നു പോലും ബിജെപിയിലേക്ക് അണികൾ ചോരുന്നതു തടയിടാനാണ് പുതിയ അടവുനയം പാര്‍ട്ടി പുറത്തെടുക്കുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കാര്യമായ വേരില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിരുന്നത് ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്നാണ്. ഈഴവ, തീയ, പുലയ സമുദായങ്ങളിലില്‍ നിന്നാണ് കൂടുതലും വോട്ട് ലഭിച്ചിരുന്നതും. എന്നാല്‍ കേരളത്തില്‍ ഈ സമുദായങ്ങളെ കൂടെ നിര്‍ത്താന്‍ ബിജെപി-സംഘപരിവാര്‍ സംഘടനകള്‍ക്ക് സാധിച്ചതാണ് സിപിഎമ്മിന് വിനയായിരിക്കുന്നത്. ക്ഷേത്ര ഭരണത്തില്‍ പങ്കാളികളായും മത ആഘോഷങ്ങള്‍ സംഘടിപ്പിച്ചും പതിയെ പതിയെ ഹിന്ദുക്കളിലെ ഏറ്റവും വലിയ ഈ സമുദായങ്ങളില്‍ സംഘപരിവാര്‍ വ്യാപകമായ സ്വാധ്ഹിന്നം ഉണ്ടാക്കുകയായിരുന്നു.
ഇത് സിപിഎമ്മിന് ലഭിക്കേണ്ടിയിരുന്ന അനുഭാവികളിലാണ് കുറവുണ്ടാക്കിയത്. പോരാത്തതിന് പാർട്ടി അംഗങ്ങൾക്ക് മതവിശ്വാസം പുലര്‍ത്ത്ക്കാന്‍ പറ്റാത്തതിനാല്‍ പലരും സംഘപരിവാര്‍ സംഘടനകളിലേക്ക് പോകുന്നുമുണ്ട്. കണ്ണൂർ കാസർകോട്, കോഴിക്കോട് ജില്ലകളിൽ സിപിഎമ്മിൽനിന്നും അണികളുടെ ചോർച്ച പതിയെ ആരംഭിച്ചിട്ടുമുണ്ട്.
ഇനിയും പഴയ തത്വങ്ങളും പറഞ്ഞിരുന്നാല്‍ പാര്‍ട്ടി ചരിത്രമായി തീരുമെന്നാണ് സിപിഎം നിരീക്ഷണം.
ഭക്തിമാര്‍ഗത്തിലൂടെയാണ് സംഘപരിവാര്‍ ഹിന്ദു ജനവിഭാഗങ്ങളുടെ ഇടയില്‍ സ്വാധീനം നേടിയത്. ഇതേ മാര്‍ഗം പിന്തുടരാനും ക്ഷേത്ര ആചാരങ്ങളിലും ക്ഷേത്ര ഭരണത്തില്‍ പങ്കാളികളാകാനും പാര്‍ട്ടി ഇനി നടപടികള്‍ ശക്തമാക്കും. ഒപ്പം യു.ഡി.എഫ്. സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനനയം എടുത്തുകാട്ടിയുള്ള ശക്തമായ പ്രചരണത്തിനും ഇനി സിപിഐ(എം) രംഗത്തിറങ്ങും. കാലങ്ങളായി ബിജെപി ഉയര്‍ത്തുന്ന വാദമാണ് ഇത്. അതിനാല്‍ സിപിഎമ്മുകൂടി ഇത് ഉയര്‍ത്തിയാല്‍ അത് ബിജെപിക്ക് കൂടുതല്‍ വളമാകുമെന്ന ഭയം പാര്‍ട്ടിക്കുണ്ട്.