അരുവിക്കര: ഇടത് കോട്ടകളില്‍ ബിജെപി കടന്നുകയറി

അരുവിക്കര| VISHNU N L| Last Modified ചൊവ്വ, 30 ജൂണ്‍ 2015 (09:42 IST)
ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നതോടെ ശബരി നാഥന്‍ മുന്നേറുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇടത് പക്ഷത്തിന് കാര്യമായ തകര്‍ച്ച ഉണ്ടാക്കിക്കൊണ്ട് ഭരണ വിരുദ്ധ വികാര വോട്ടുകള്‍ വ്യാപകമായി ബിജെപി കൊണ്ടുപോകുന്ന കാഴ്ചയാണ് മണ്ഡലത്തില്‍ കാണുന്നത്.

വോട്ടെണ്ണല്‍ നടന്ന തൊളികോട്, വിതുര, അരുവിക്കര മന്‍ഡലങ്ങളില്‍ യുഡി‌എഫ് വ്യക്തമായ മേധാവിത്വം പുലര്‍ത്തിയതിനു കാരണം ഇടത് പക്ഷത്തിറ്റെ കാല്‍ക്കീഴിലെ മണ്ണ് ബിജെപി കൊണ്ടുപോയതുകൊണ്ടുതന്നെയാണ്. അരുവിക്കരയില്‍ ബിജെപി നേടിയ വോട്ട് 10000 കടന്നതിനാല്‍ മണ്ഡലത്തില്‍ 20,000 വോട്ട് ബിജെപി സ്ഥാനാര്‍ഥി രാജഗോപാല്‍ നേടുമെന്ന് കരുതേണ്ടിയിരിക്കുന്നു.

ഇടത് പക്ഷത്തെ കാത്തിരിക്കുന്നത് ചരിത്രപരമായ് പ്രതിസന്ധിയാണ്. അരുവിക്കരയിലെ പരാജയം വരുന്ന നിയമസഭാ, പഞ്ചായത്ത് തെര്‍ഞ്ഞെടുപ്പില്‍ ഇടതിന്റെ പ്രസക്തിയെ ചോദ്യം ചെയ്യുന്നതായിതീരും എന്നതില്‍ സംശയമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :