1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CPM about MV Govindan

ദി കേരള സ്റ്റോറി നിരോധിക്കണമെന്ന് സിപിഎം ആവശ്യപ്പെടില്ല: എം.വി.ഗോവിന്ദന്‍

CPM about MV Govindan
വിവാദ സിനിമ ദി കേരള സ്റ്റോറി നിരോധിക്കണമെന്ന് സിപിഎം ആവശ്യപ്പെടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സിനിമ നിരോധിക്കണമെന്ന ആവശ്യം സിപിഎം ഉന്നയിക്കില്ല. നിരോധിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേരള സ്റ്റോറി സിനിമയിലൂടെ സമൂഹത്തില്‍ വിഷം കലക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും എം.വി.ഗോവിന്ദന്‍ കുറ്റപ്പെടുത്തി. 
 
അതേസമയം സിനിമയ്‌ക്കെതിരെ നേരത്തെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. സിനിമ വിദ്വേഷ പ്രസംഗ കേസില്‍ ചേര്‍ക്കാനാവില്ലെന്നാണ് സുപ്രീം കോടതി നിലപാട്. 
 
അടുത്ത ലേഖനം
ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്ന 14 മെസഞ്ചര്‍ മൊബൈല്‍ ആപ്ലിക്കേഷനുകളെ സര്‍ക്കാര്‍ തടഞ്ഞു