അനുബന്ധ വാര്‍ത്തകള്‍
- സുഡാനില്‍ നിന്നെത്തി ബെംഗളൂരില്‍ ക്വാറന്റൈനില്‍ കഴിയുന്ന 23 മലയാളികളില്‍ 20 പേര്‍ നാളെ കേരളത്തിലെത്തും
- 285 കുട്ടികളില്‍ ഒരാള്‍ക്ക് മാത്രമാണ് കാന്‍സര്‍ വരാന്‍ സാധ്യതയുള്ളത്
- ഗര്‍ഭിണിയാകാന്‍ അനിയോജ്യമായ പ്രായം ഇതാണ്
- കെഎസ്ആര്‍ടിസി യാത്രാ ഫ്യുവല്‍സ് ലാഭത്തില്‍; ഒന്നര വര്‍ഷത്തിനിടെ 1,106 കോടി വിറ്റുവരവ്
- രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു
മഴ ശക്തമാകുന്നു; ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേതുടര്‍ന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത രണ്ടു ദിവസം കൂടി മഴ തുടരും എന്നാണ് വിവരം.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടാകുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമിലെന്നും തീരദേശ വാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.