നോർത്ത് ഇന്ത്യൻ മോഡൽ? പശുവിനെ മാതാവാക്കി കേരളത്തിലെ ബിജെപിക്കാരും; കാസര്‍കോട്ട് യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

കഴിഞ്ഞ ദിവസം ചന്ദ്രനും സാജനും ഉള്‍പ്പെടെയുള്ള ചിലര്‍ കടയിലിരുന്ന് രാഷ്ട്രീയം സംസാരിക്കുന്നതിനിടെയുണ്ടായ തകര്‍ക്കമാണ് കേസിനാധാരം.

Last Modified വ്യാഴം, 6 ജൂണ്‍ 2019 (12:54 IST)
പശുവിനെ അപമാനിച്ചെന്ന ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ യുവാവിനെതിരെ കേസ്. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഓണിക്കുന്നിലെ സാജന്‍ എബ്രഹാമിനെതിരെയാണ് കേസെടുത്തത്. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചന്ദ്രന്‍ എന്നയാളുടെ പരാതിയിന്‍മേലാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചന്ദ്രനും സാജനും ഉള്‍പ്പെടെയുള്ള ചിലര്‍ കടയിലിരുന്ന് രാഷ്ട്രീയം സംസാരിക്കുന്നതിനിടെയുണ്ടായ തകര്‍ക്കമാണ് കേസിനാധാരം. സംസാരത്തിനിടയില്‍ പശുവിനെ പുകഴ്ത്തി ചന്ദ്രന്‍ സംസാരിച്ചു. എന്നാല്‍ പശുവിന്റെ പാല്‍ നിങ്ങള്‍ കുടിക്കുന്നില്ലേയെന്ന് സാജന്‍ ചോദിച്ചു. ഇതിന് പിന്നാലെയാണ് തര്‍ക്കം ഉണ്ടായതും മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ സംസാരിച്ചുവെന്ന് കാട്ടി ചന്ദ്രന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കുന്നതും.

തുടര്‍ന്ന് ഡിവൈഎസ്പി പരാതി വെള്ളരിക്കുണ്ട് പൊലീസിന് കൈമാറുകയും 153 എ വകുപ്പ് പ്രകാരം സിഐ, സാജനെതിരെ കേസെടുക്കുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :