അനുബന്ധ വാര്‍ത്തകള്‍
- സർക്കാരിനെതിരെ സമരത്തിനിറങ്ങും; നിലപാടിൽ മാറ്റംവരുത്തി യുഡിഎഫ്
- രാജ്യത്ത് കൊവിഡ് ബാധിതർ 65 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 75,829 പേർക്ക് രോഗബാധ
- തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1049പേര്‍ക്ക്; എട്ട് മരണം
- ചേര്‍ത്തലയില്‍ മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കോവിഡ്
- സംസ്ഥാനത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ പരിശോധിച്ചത് അമ്പതിനായിരത്തിലേറെ സാമ്പിളുകള്‍
കോവിഡ് ബാധിച്ച രോഗിയുടെ മൃതദേഹത്തിന് പകരം അജ്ഞാത മൃതദേഹം സംസ്കരിച്ചു
തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹത്തിന് പകരം ലഭിച്ച അജ്ഞാത മൃതദേഹം സംസ്കരിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഇത്തരത്തിലൊരു മൃതദേഹം മാറിയ സംഭവം ഉണ്ടായത്.
വെണ്ണിയൂര്‍ സ്വദേശിയായ ദേവരാജന്‍ കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാല്‍ ബന്ധുക്കള്‍ക്ക് ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹമാണ് ലഭിച്ചത്. മൃതദേഹം ലഭിച്ചതും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്കരിക്കുകയും ചെയ്തു.
ഇതിനു ശേഷമാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. പരാതിയെ തുടര്‍ന്ന് ആര്.എം.ഓ യുടെ നേതൃത്വത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
അടുത്ത ലേഖനം