കൊവിഡ് മുക്തമാകുന്ന ആദ്യത്തെ മൂന്ന് പഞ്ചായത്തുകള്‍ക്ക് സമ്മാനം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വെള്ളി, 16 ഒക്‌ടോബര്‍ 2020 (09:28 IST)
കൊവിഡ് മുക്തമാകുന്ന ആദ്യത്തെ മൂന്ന് പഞ്ചായത്തുകള്‍ക്ക് സമ്മാനം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വര്‍ഡ്, ഡിവിഷന്‍, എന്നിങ്ങനെ വേര്‍തിരിച്ചാകും സമ്മാനം. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായി തുടരുകയാണ്. പത്തുലക്ഷത്തില്‍ 8911കേസുകള്‍ എന്ന രീതിയിലാണ് കൊവിഡ് കേരളത്തില്‍.

അതേസമയം സംസ്ഥാനത്തെ സ്‌കൂളുകള്‍ അടുത്ത രണ്ടുമാസത്തേക്കുകൂടി അടച്ചിടണമെന്ന് ഐഎംഎ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ തുറന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :