എറണാകുളത്ത് ടിപിആര്‍ 23.99 ശതമാനം ! സംസ്ഥാനത്ത് ദിനംപ്രതി 500 ല്‍ കൂടുതല്‍ രോഗികള്‍; കോവിഡ് വീണ്ടും പിടിമുറുക്കുന്നു

6229 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്

രേണുക വേണു| Last Modified ബുധന്‍, 5 ഏപ്രില്‍ 2023 (09:23 IST)

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരുടെ നിരക്ക് രണ്ടക്കം കടന്നു. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ രണ്ട് വരെയുള്ള ആഴ്ചയില്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണ്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കുറവുള്ളത്.

സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണം 500 ന് മുകളിലാണ്. 6229 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

പ്രമേഹം, അമിത രക്തസമ്മര്‍ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശരോഗം തുടങ്ങിയ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പൊതുസ്ഥലങ്ങളിലും ആശുപത്രികളിലും നിര്‍ബന്ധമായും മുഖാവരണം ധരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :