പൊതുസ്ഥലങ്ങളിൽ അണുനാശിനി തളിച്ചതുകൊണ്ട് കൊറോണ വൈറസ് ഇല്ലാതാകില്ലെന്ന് ലോകാരോഗ്യ സംഘടന

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 17 മെയ് 2020 (10:32 IST)
ജനീവ: പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും അണുനാശിനി തളിയ്ക്കുന്നതുകൊണ്ട് കൊറോണ വൈറസ് ഇല്ലാതാകില്ല എന്ന് ലോകാരോഗ്യ സംഘാന. മാത്രമല്ല ഇത് മനുഷ്യന്റെ ആരോഗ്യത്തെ തന്നെ ബാധിച്ചേയ്ക്കാം എന്നും ലോകാരോഗ്യ സംഘടന മുന്നറിപ്പ് നൽകുന്നു. തെരുവുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയിൽ അടിഞ്ഞുകൂടിയിരിയ്ക്കുന്ന മാലിന്യങ്ങൽ യഥാർത്ഥത്തിൽ അണുനാശിനിയെ നിർവീര്യമാക്കുകയാണ് ചെയ്യുന്നത്.

ഇത്തരം പ്രദേശങ്ങളിൽ അണുനാശിനിതെളിച്ചോ പുകച്ചോ വൈറസിനെ ഇല്ലാതാക്കാൻ സാധിയ്ക്കില്ല. എല്ലാ പ്രതലത്തിലും ഒരുപോലെ അണുനാശിനി തളിയ്ക്കുന്നതിലും അർത്ഥമില്ല. വൈറസിനെ ഇല്ലാതാക്കാൻ അവശ്യമായത്ര സമയം അതിന്റെ ഫലം നിലനിൽക്കാൻ സാധ്യതയില്ല. മാത്രമല്ല അണുനാശികളിൽ അടങ്ങിയിരിയ്ക്കുന്ന ക്ലോറിൻ ഉൾപ്പടെയുള്ള വസ്തുക്കൾ മനുഷ്യന്റെ കണ്ണ്, ത്വക്ക്, ശ്വാസകോശം, ആമാശയ എന്നിവയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിയ്ക്കും എന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :