കോവിഡ് പ്രോട്ടോകോള്‍ ലംഘനം: സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കെതിരെ കേസ്

എ കെ ജെ അയ്യര്‍| Last Updated: ഞായര്‍, 30 ഓഗസ്റ്റ് 2020 (11:49 IST)
സ്വകാര്യ ആശുപത്രിയിലെ അമ്പതോളം ജീവനക്കാര്‍ക്കെതിരെ കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് കേസെടുത്തു. മണാശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്ക് എതിരെയാണ് മുക്കം പോലീസ് കേസെടുത്തത്.

ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ഈയിടെ രോഗ പകര്‍ച്ച ഉണ്ടായി. തുടര്‍ന്ന് ഈ പ്രദേശം ഉള്‍പ്പെടെയുള്ള സ്ഥലത്തെ കണ്ടെയ്ന്‍മെന്റ് സോനാക്കി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഓണം അടുത്തതോടെ ആശുപത്രിയിലെ ഗൈനക്കോളജി, പീഡിയാട്രിസ് എന്നീ സിവിഭാഗങ്ങളിലെ ജീവനക്കാര്‍ ചേര്‍ന്ന് ഓണാഘോഷം നടത്തുകയും പൂക്കളം ഇട്ട് ഫോട്ടോയെടുത്ത് ഫേസ് ബുക്കില്‍ ഇടുകയും ചെയ്തു.

ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പോലീസ് കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് എപ്പിഡമിക് ആക്ട്, ഐ.പി.സി ഏന്നീ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :