കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്നു; അകലുന്ന ആശങ്ക

രേണുക വേണു| Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (10:50 IST)

സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുതുടങ്ങി. മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 23 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 12 മുതല്‍ 18 വരെ ശരാശരി 1,96,657 പേര്‍ ചികിത്സയിലുണ്ടായിരുന്നതില്‍ രണ്ട് ശതമാനം പേര്‍ക്കാണ് ഓക്‌സിജന്‍ കിടക്കകള്‍ വേണ്ടിവന്നത്. ഐസിയു വേണ്ടിവന്നത് ഒരു ശതമാനത്തിനു മാത്രമാണ്. മുന്‍ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ കേസുകളുടെ ശരാശരിയില്‍ 40,432 പേരുടെ കുറവുണ്ടായിട്ടുണ്ട്. കേരളത്തില്‍ ഇന്നലെ 15,768 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 14.94 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒക്ടോബര്‍ പകുതിയാകുമ്പോഴേക്കും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെയാകുമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാകുമെന്നും ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :