രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 26,964; മരണം 383

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (10:04 IST)
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 26,964. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 34,167 പേര്‍ രോഗമുക്തി നേടി. രോഗം മൂലം 383പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 3,27,83,741 ആയി.

നിലവില്‍ 3,01,989 പേരാണ് രോഗബാധിതരായി രാജ്യത്ത് ചികിത്സയിലുള്ളത്. ഇതുവരെ രോഗം ബാധിച്ച് 4,45,768 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 82,65,15,754 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :