എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ജാഗ്രത, കൊവിഡ് വ്യാപനത്തിൽ അധിക നിയന്ത്രണങ്ങളില്ല

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 ഡിസം‌ബര്‍ 2023 (18:51 IST)
സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും അനാവശ്യമായ ഭീതി ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

എറണാകുളം,തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ മതിയായ സൗകര്യങ്ങള്‍,ആവശ്യത്തിന് ഐസൊലേഷന്‍,ഐസിയു ബെഡുകള്‍ എന്നിവ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :