സംസ്ഥാനത്ത് വെന്റിലേറ്ററുകൾ തികയാതെ വരും, മരണസംഖ്യ ഉയരാം എന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

അഭിറാം മനോഹർ| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (14:03 IST)
ഈ മാസം 21ആം തീയതി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതോടെ സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ ഉയരാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗികൾ കൂടുന്നതോടെ വെന്റിലേറ്ററുകൾക്ക് ക്ഷാമം നേരിടും. പ്രായമായ ആളുകളിലേക്ക് രോഗം പടർന്നാൽ വെന്റിലേറ്ററുകൾ തികയാതെ വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

എത്ര രോഗികൾ ഉണ്ടായാലും റോഡിൽ കിടക്കുന്ന അവസ്ഥ ഉണ്ടാകരുത്. രോഗം പടർന്ന് പിടിക്കുന്നത് തടയാൻ എംഎൽഎമാർ ജാഗ്രതയോടെ പ്രവർത്തിക്കണം. വരാനിരിക്കുന്ന നാളുകൾ കൂടുതൽ കടുത്തതാണെന്നും കടുത്ത ഘട്ടത്തെ നേരിടാൻ മാനസികമായും ശാരീരികമായും എല്ലാവരും തയ്യാറെടുക്കണമെന്നും കെകെ ശൈലജ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :