എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 27 ഏപ്രില്‍ 2021 (16:41 IST)
പുനലൂര്‍: വനപാലകരുടെ പരിശീലന ക്യാംപില്‍ 35 ട്രെയിനികള്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലെ അരിപ്പയില്‍ നടക്കുന്ന പരിശീലന ക്യാമ്പിലാണ് ഈ സ്ഥിതി.
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് എന്നും ആക്ഷേപമുണ്ട്. കോവിഡ്
രണ്ടാം ഘട്ടം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസിന്റേത് ഉള്‍പ്പെടെയുള്ള പരിശീലന ക്യാംപുകള്‍ നിര്‍ത്തിവച്ചിരുന്ന സാഹചര്യത്തിലാണ് വനപാലകരുടെ പരിശീലന ക്യാമ്പ് നടക്കുന്നത്.
ബീറ്റ ഫോറസ്റ്റ്, റേഞ്ച് ഫോറസ്‌ററ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 52 പേരാണ് ക്യാംപില്‍ പങ്കെടുക്കുന്നത്.