അധോലോക കുറ്റവാളി ഛോട്ടാ രാജന് കൊവിഡ്, ചികിത്സ ഡൽഹി എയിംസിൽ: ട്വിറ്ററിൽ രൂക്ഷവിമർശനം

അഭിറാം മനോഹർ| Last Updated: ചൊവ്വ, 27 ഏപ്രില്‍ 2021 (14:41 IST)
അധോലോക കുറ്റവാളിയായ ഛോട്ടാരാജന് കോവിഡ് സ്ഥിരീകരിച്ചു. തിഹാർ ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഛോട്ടാരാജനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചതായും ചികിത്സ തുടരുകയാണെന്നും ജയിൽ അധികൃതർ പറഞ്ഞു.

കൊലപാതകങ്ങളും പണംതട്ടലും ഉൾപ്പെടെ 70-ഓളം ക്രിമിനൽ കേസുകളാണ് ഛോട്ടാരാജനെതിരേ മുംബൈയിലുള്ളത്. നേരത്തെ രാജ്യംവിട്ട ഛോട്ടാരാജനെ 2015-ലാണ് ഇൻഡൊനേഷ്യയിൽ നിന്ന് പിടികൂടി തിരിച്ചെത്തിച്ചത്. 61കാരനായ ഛോട്ടാരാജനെ കനത്ത സുരക്ഷാവലയത്തിലാണ് തിഹാർ ജയിലിൽ പാർപ്പിച്ചിരുന്നത്.

അതേസമയം ഛോ‌ട്ടാരാജനെ എയിംസിൽ പ്രവേശിപ്പിച്ചതിനെതിരെ ട്വിറ്ററിൽ വിമർശനം ശക്തമാണ്. സാധാരണ ജനങ്ങൾ ഒരു ആശുപത്രി കിടക്കയ്ക്ക് വേണ്ടി ബുദ്ധിമുട്ടുമ്പോളാണ് ഒരു കുറ്റവാളിക്ക് എയിംസിൽ ചികിത്സ നൽകുന്നതെന്ന് പല ട്വീറ്റുകളും കുറ്റപ്പെടുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :