അനു മുരളി|
Last Updated:
ചൊവ്വ, 28 ഏപ്രില്‍ 2020 (11:07 IST)
കേരളത്തിൽ കൊവിഡ് പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതായി സൂചന. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 10 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതുവരെയുള്ള രോഗബാധിതരില്‍ ആരോഗ്യപ്രവര്‍ത്തകരടക്കം 25ഓളം പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇത്രയധികം ആളുകൾക്ക് എവിടെ നിന്നാണ് രോഗം പടർന്നതെന്ന് ഇനിയും കണ്ടെത്താനാകാത്തത് ആശങ്ക പടർത്തുന്നുണ്ട്.
കൊല്ലത്തെ ആരോഗ്യപ്രവര്‍ത്തക, ഇടുക്കി വണ്ടന്‍മേട്ടിലെ വിദ്യാര്‍ഥി, കോട്ടയം ജില്ലയിലെ രണ്ടു നഴ്‌സുമാര്‍, ചന്തയിലെ ചുമട്ടുതൊഴിലാളി, വ്യാപാരി, രോഗംബാധിച്ച് മരിച്ച മലപ്പുറം സ്വദേശിയായ നാലുമാസം പ്രായമായ കുട്ടി, തിരുവനന്തപുരം പോത്തന്‍കോട്ടെ മുന്‍ പൊലീസുകാരന്‍ എന്നിവരുടെ ഉറവിടമാണ് ഇതുവരെയായിട്ടും കണ്ടെത്താൻ സാധിക്കാത്തത്.
കോവിഡ് ചികിത്സാപ്രതിരോധ രംഗങ്ങളിലുള്ള എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും അടിയന്തരമായി പരിശോധിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങള്‍ ഇല്ലാതെയും രോഗമുണ്ടാവാനുള്ള സാധ്യതയുണ്ട്. ഇത്തരക്കാരെ അടിയന്തിരമായി പരിശോധിക്കേണ്ടതുണ്ട്.