ഭര്‍ത്താവിനു ഭാര്യ ജീവനാംശം നല്‍കണമെന്ന് കോടതി!

കാസര്‍കോട്| Last Modified വെള്ളി, 26 ഡിസം‌ബര്‍ 2014 (17:01 IST)
കള്ളക്കേസു നല്‍കിയ ഭാര്യ, ഭര്‍ത്താവിനു ജീവനാംശം നല്‍കാന്‍ കുടുംബ കോടതി വിധിച്ചു. കള്ളക്കേസില്‍ കുടുക്കി വിവാഹ മോചനത്തിനു ശ്രമിച്ച മംഗളൂരിലെ സ്വകാര്യ കോളേജ് അദ്ധ്യാപിക വി.എം. നിവ്യക്കെതിരെയാണു കോടതി ഭര്‍ത്താവായ എന്‍.കെ.ശിവപ്രസാദിനു ചെലവിനു പ്രതിമാസം 6000 രൂപ നല്‍കണമെന്നു കുടുംബ കോടതി ജഡ്ജി പി.ഡി.ധര്‍മ്മരാജ് വിധിച്ചത്.

നിവ്യ തനിക്കെതിരെ നല്‍കിയ ബലാല്‍സംഗ കേസുകാരണം തന്‍റെ ജോലി നഷ്ടമായെന്നും തനിക്കു ജീവിക്കാന്‍ പോലും മറ്റു മാര്‍ഗ്ഗമില്ലാതായെന്നും അതിനാല്‍ തനിക്കു ജീവനാംശം ലഭിക്കണമെന്നും കാണിച്ചാണു കാസര്‍കോട് നെല്ലിക്കുന്നു ബീച്ച് റോഡിലെ ശിവപ്രസാദ് കുടുംബകോടതിയില്‍ പരാതി നല്‍കിയത്.

2011 ജനുവരിയിലാണു ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് ജനുവരി 31 നു തന്നെ എന്‍മകജെ പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഭര്‍ത്താവ് തന്നെ ബലാല്‍സംഗം ചെയ്തുവെന്ന് കള്ളപ്പരാതി നല്‍കിയതിനെ തുടര്‍ന്ന് തന്‍റെ ജോലി നഷ്ടപ്പെടുകയും ചെയ്തു എന്നുമായിരുന്നു ശിവപ്രസാദിന്‍റെ പരാതി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :