പാലക്കാട്|
സജിത്ത്|
Last Modified ചൊവ്വ, 15 നവംബര്‍ 2016 (10:26 IST)
ശ്രീകൃഷ്ണപുരത്ത് ദമ്പതികളെ വെട്ടേറ്റുമരിച്ച നിലയിൽ കണ്ടെത്തി. കടമ്പഴിപ്പുറം വായില്യാംകുന്ന് കണ്ണപുരം ചീരപ്പൻ വടക്കേക്കര വീട്ടിൽ ഗോപാലകൃഷ്ണൻ –58, ഭാര്യ തങ്കമണി (55) എന്നിവരെയാണ് വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. വീടിന്റെ ഓടുകള്‍ നീക്കി കയര്‍ കെട്ടിത്തൂക്കിയിട്ട നിലയിലാണ്. ഇവരുടെ രണ്ടുമക്കളും ഗൾഫിലാണ്. ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ എ ശ്രീനിവാസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.