കോട്ടയം|
Last Modified ഞായര്‍, 13 ജൂലൈ 2014 (08:19 IST)
കോണ്‍ഗ്രസ് ഇതര മന്ത്രിമാരുടെ ചില വകുപ്പുകളില്‍ സ്ഥലംമാറ്റത്തിലും മറ്റും അഴിമതി നടക്കുന്നതായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇപ്പോള്‍ പേരുപറയാത്തത് തിരുത്താനുള്ള അവസരമെന്ന നിലയിലാണ്.
ഇനിയും തുടര്‍ന്നാല്‍ പേരെടുത്തുപറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ 30-ാം സ്ഥാപകദിനാഘോഷം കെപിഎസ് മേനോന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡം പാലിക്കണമെന്നാണ് സര്‍ക്കാര്‍ നയം. കെജിഒയുവും സെറ്റോയും എന്‍ജിഒ അസോസിയേഷനുമെല്ലാം അതാണാവശ്യപ്പെടുന്നതും. സംസ്ഥാനത്ത് അധികാരവികേന്ദ്രീകരണം പ്രതീക്ഷിച്ച ഫലം ചെയ്തില്ലെന്നും സുധീരന്‍ പറഞ്ഞു.