ബാര്‍ കോഴ: ബാറുടമകള്‍ക്ക് വിജിലന്‍സിന്റെ അന്ത്യശാസനം

തിരുവനന്തപുരം| Last Modified ശനി, 22 നവം‌ബര്‍ 2014 (17:00 IST)
ബാര്‍ കോഴ ആരോപണത്തില്‍ ബാറുടമകള്‍ക്ക്‌ വിജിലന്‍സിന്റെ അന്ത്യശാസനം. ആരോപണത്തില്‍ തിങ്കളാഴ്‌ചയ്‌ക്കകം മൊഴി നല്‍കണമെന്നാണ് വിജിലന്‍സിന്റെ നിര്‍ദ്ദേശം. തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ മുമ്പ്‌ മൊഴി നല്‍കണം. അസൗകര്യമുണ്ടെങ്കില്‍ അങ്ങോട്ട്‌ വന്ന്‌ മൊഴി രേഖപ്പെടുത്താന്‍ തയ്യാറാണെന്നും വിജിലന്‍സ്‌ അയച്ച കത്തില്‍ വ്യക്‌തമാക്കി.

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ വൈകരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ ബാറുടമകള്‍ക്ക്‌ വിജിലന്‍സ്‌ അന്ത്യശാസനം നല്‍കിയത്‌. പ്രാഥമിക അന്വേഷണം രണ്ടാഴ്‌ചയിലധികം നീണ്ടുപോയ സാഹചര്യം വ്യക്‌തമാക്കണമെന്നും സുപ്രീംകോടതി ആരാഞ്ഞിരുന്നു.

ബാര്‍ കോഴ കേസില്‍ ആദ്യം ആരോപണം ഉന്നയിച്ച ബിജു രമേശ്‌ ഉള്‍പ്പെടെ 19 പേരുടെ മൊഴിയാണ്‌ ഇതുവരെ രേഖപ്പെടുത്തിയത്‌. സംഭവത്തെക്കുറിച്ച്‌ നേരിട്ട്‌ അറിയില്ലെന്നും കോഴ ആരോപണം കേട്ടറിവ്‌ മാത്രമാണെന്നുമാണ് ഇവര്‍ മൊഴി നല്‍കിയത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :