1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Corona Virus updates

കൊറോണ; കണ്ണൂരിലെ രോഗിക്കൊപ്പം യാത്ര ചെയ്തവരിൽ 5 കാസർകോട്ടുകാരും

കൊറോണ
കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ചയാളുടെ കൂടെ സഞ്ചരിച്ചവരിൽ 5 പേർ കാസർകോട്ടുകാരാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പരിയാരം മെഡിക്കൽ കോളെജിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
 
കൊറോണ സ്ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശിക്കൊപ്പം ദുബായില്‍ നിന്നും നാട്ടിലേക്ക് എത്തിയ 5 പേരെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇയാള്‍ക്കൊപ്പം എത്തിയ ഒരാള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരായി. 
 
അതേസമയം, പരിയാരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ച ഇയാളുടെ ബന്ധുക്കളും ഐസൊലേഷൻ വാർഡിലാണുള്ളത്. രോഗബാധിതനുമായി നേരില്‍ സമ്പര്‍ക്കം പുലര്‍ത്തിയ അമ്മ, ഭാര്യ, കുട്ടി എന്നിവരാണ് ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. 
 
ഇതോടൊപ്പം എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് IX 394 (കുവൈറ്റ്‌ -കോഴിക്കോട് )ലെ മുഴുവൻ യാത്രക്കാരും തങ്ങളുടെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാനും 14 ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നും ജനസമ്പർക്കം ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു.
About Writer
ചിപ്പി പീലിപ്പോസ്
അടുത്ത ലേഖനം
കൊവിഡ് 19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു