കൊറോണ; ഇന്ത്യക്കാരെ വിലക്കി കുവൈത്ത്, യാത്രക്കാരെ തിരിച്ചയച്ചു

ചിപ്പി പീലിപ്പോസ്| Last Modified ശനി, 7 മാര്‍ച്ച് 2020 (09:51 IST)
അടക്കമുള്ള ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവരെ വിലക്കി കുവൈത്ത്. ഇന്നു മുതൽ ഒരാഴ്ചത്തേക്കാണ് വിലക്ക്. കരിപ്പൂരിൽ നിന്ന് രാവിലെ പുറപ്പെടേണ്ട കുവൈത്ത് വിമാനം റദ്ദാക്കി. കുവൈത്തിലേക്ക് പോകാനെത്തിയ യാത്രക്കാരെ തിരിച്ചയച്ചു.

തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങൾ സന്ദർശിച്ചു തിരിച്ചെത്തിയ 25 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ ബാധിച്ചവരുടെ എണ്ണം 31 ആയി. ഇതോടെ, പൊതുസ്ഥലങ്ങളിൽ ഒന്നിച്ചുകൂടുന്ന പരിപാടികൾ ഒഴിവാക്കാൻ നിർദേശം ഉണ്ട്.

ലോകമെമ്പാടുമായി 1,00,774 ആളുകൾക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. 3412 പേർ ഇതേതുടർന്ന് മരണപ്പെട്ടുകഴിഞ്ഞു. 55,997 രോഗികൾ രോഗം ഭേദമായി തിരികേ വീടുകളിലേക്ക് മടങ്ങി. ഇക്കൂട്ടത്തിൽ കേരളത്തിലെ മൂന്ന് പേരുമുണ്ട്. 41,365 പേരാണ് നിലവിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :