ചൈന ജീവിതത്തിലേക്ക് തിരിച്ച് വരുന്നു; ഇറ്റലിയിൽ പിടിമുറുക്കി കൊറോണ, ഇറാനും ഭീതിയിൽ

ചിപ്പി പീലിപ്പോസ്| Last Modified ശനി, 7 മാര്‍ച്ച് 2020 (08:21 IST)
ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ് 19. ചൈനയിൽ മാത്രം മരണസംഖ്യ വർധിച്ചിരുന്ന ഇറ്റലിയിലും മരണം വിതച്ചു തുടങ്ങി. ഇറ്റലിയിൽ ഒരാഴ്ചയ്ക്കിടെ 4600 പേർക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി.

ഇറ്റലിക്ക് പുറമേ ഇറാനേയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇറാനിൽ 24 മണിക്കൂറിനിടെ 1200 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 124 പേരാണ് രോഗം ബാധിച്ച് ഇറാനിൽ മരിച്ചത്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഒരു ലക്ഷത്തിലധികം പേർ രോഗബാധിതരായി ചികിത്സയിലാണ്.


അതേസമയം, കൊറോണയുടെ ഉത്ഭവകേന്ദ്രമായ സാധാരണജീവിതത്തിലേക്ക് തിരികെ വരികയാണ്. ഇന്നലെ രോഗം ബാധിച്ചത് 150 പേരിൽ മാത്രമാണ്. രാജ്യത്തു മൊത്തം രോഗം ബാധിതർ 80,559; ഇതിൽ 54,000 പേർ രോഗമുക്തരായി. ചികിത്സയിലുള്ളത് 23,588 പേർ മാത്രമാണ്.

കൊറോണയെ തുടർന്ന് കഴിഞ്ഞ മാസം 50 ശതമാനം ആയിരുന്ന ചൈനയുടെ സാമ്പത്തികശേഷി ഈ മാസം 70 % ആയി ഉയർന്നിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :