അനു മുരളി|
Last Modified വെള്ളി, 27 മാര്‍ച്ച് 2020 (15:13 IST)
കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏവരും വീട്ടിൽ
തന്നെയാണ്. 50 ട്രാന്‍സ് ജെന്ഡേര്സിന് ഭക്ഷണമെത്തിച്ച് നടി മഞ്ജുവാര്യര്‍. കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ സംഘടനയായ ദ്വയയിലൂടെയാണ് മഞ്ജു സാമ്പത്തിക സഹായം കൈമാറിയത്.
നേരത്തെ ഫെഫ്കയിലെ ദിവസവേതന തൊഴിലാളികള്‍ക്കായി അഞ്ച് ലക്ഷം രൂപയും മഞ്ജു നല്‍കിയിരുന്നു. സൂര്യ ഇഷനാണ് ഇക്കാര്യം അറിയിച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ ആണ് ട്രാന്‍സ്ജെന്‍ഡേര്‍സിന്റെ നിസഹായാവസ്ഥയെക്കുറിച്ച് മഞ്ജു വാരിയറോട് പറയുന്നത്. അവരുടെ അവസ്ഥ അറിഞ്ഞ ഉടന്‍ മഞ്ജു സഹായമെത്തിക്കുകയായിരുന്നു. ഇതേക്കുറിച്ച് രഞ്ജു പറയുന്നതിങ്ങനെ:
എല്ലാദിവസം ഞാന്‍ മഞ്ജു ചേച്ചിക്ക് മെസേജ് അയയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ കുട്ടികളെ (ട്രാന്‍സ്ജെന്‍ഡേര്‍സ്)ക്കുറിച്ച് ചോദിച്ചെന്ന് രഞ്ജു പറയുന്നു. അവര്‍ സുരക്ഷിതരാണോ എന്നായിരുന്നു ചേച്ചി ചോദിച്ചത്. സുരക്ഷിതരാണ് പക്ഷേ ഭക്ഷണകാര്യത്തില്‍ മാത്രമാണ് പ്രശ്നമെന്ന് ഞാന്‍ പറഞ്ഞു. ചേച്ചിയോട് കാര്യങ്ങള്‍ പറഞ്ഞു. ഭക്ഷണസാധനങ്ങള്‍ മേടിക്കാന്‍ എത്ര രൂപയാകുമെന്ന് ചേച്ചി ചോദിച്ചു. ഒരു കിറ്റിന് ഏകദേശം 700 രൂപ മുതലാണ് തുടങ്ങുന്നത്. അങ്ങനെയെങ്കില്‍ 50 പേര്‍ക്കുള്ള ഭക്ഷണത്തിന്റെ പൈസ ചേച്ചി തരാമെന്ന് പറയുകയായിരുന്നു. ഞങ്ങളുടെ കൂടെയുള്ള ദ്വയയുടെ അക്കൗണ്ട് നമ്പര്‍ എന്നോട് മേടിച്ചു. പത്ത് മിനിറ്റുള്ളില്‍ തന്നെ 35000 രൂപ ചേച്ചി ഞങ്ങള്‍ക്ക് അയച്ചു.