ഫോട്ടോഗ്രാഫറെ വിളിച്ചു, കുടുംബഫോട്ടോ എടുപ്പിച്ചു; മരണത്തിനു തലേന്ന് പ്രകാശ് ചെയ്തത്

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 30 ഏപ്രില്‍ 2021 (10:22 IST)

മലപ്പുറം ഡിസിസി അധ്യക്ഷനും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി.വി.പ്രകാശിന്റെ അപ്രതീക്ഷിത വിയോഗം രാഷ്ട്രീയ കേരളത്തെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു. നിലമ്പൂരില്‍ വിജയം ഉറപ്പിച്ചായിരുന്നു പ്രകാശ് വോട്ടെണ്ണല്‍ ദിനത്തിനായി കാത്തിരുന്നത്. മരിക്കുന്നതിനു തൊട്ടു തലേന്ന് ഫാമിലി ഫോട്ടോ എടുപ്പിച്ചത് പോലും തിരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ചതിന്റെ പ്രതീകമായിരുന്നു. ബുധനാഴ്ചയാണ് ഫോട്ടോഗ്രാഫറെ വീട്ടിലേക്ക് വിളിപ്പിച്ച് കുടുംബഫോട്ടോ പകര്‍ത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രകാശ് വിടവാങ്ങുകയും ചെയ്തു.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് പ്രകാശിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടനെ തന്നെ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ ദേഹാസ്വാസ്ഥ്യം കൂടി. മഞ്ചേരി മലബാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രകാശ് മരണത്തിനു കീഴടങ്ങി. ഒന്നരവര്‍ഷം മുന്‍പ് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :