തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റാല്‍ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകും: കെ സുധാകരന്‍

ശ്രീനു എസ്| Last Modified ചൊവ്വ, 2 മാര്‍ച്ച് 2021 (09:06 IST)
തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റാല്‍ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെ സുധാകരന്‍. താന്‍ കെപിസിസി പ്രസിഡന്റായാല്‍ കോണ്‍ഗ്രസിനെ അടിത്തട്ടുമുതല്‍ ശക്തമാക്കുമെന്നും എന്നാല്‍ അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച് യാതൊരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്നും പിസി ജോര്‍ജിന്റെ പരാമര്‍ശം അപലപനീയമാണെന്നും മുഖ്യമന്ത്രിക്കു നേരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദമില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് പരിഗണനയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :