സംസ്ഥാന കോൺഗ്രസിലെ കലഹം അവസാനിപ്പിക്കാന്‍ രാഷ്ട്രീയകാര്യ സമിതി ഉണ്ടാക്കാൻ ധാരണ; പുനഃസംഘടന ഗുണം ചെയ്യില്ലെന്ന് ഉമ്മന്‍ചാണ്ടി

സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്ന് ഉമ്മന്‍ചാണ്ടി

oommen chandy , congress , rahul ghandhi , vm sudheeran , kc joseph , ramesh chennithala കോണ്‍ഗ്രസ് , എ ഗ്രൂപ്പ് , ഉമ്മന്‍ ചാണ്ടി , രാഹുല്‍ ഗാന്ധി , തെരഞ്ഞെടുപ്പ്
ന്യൂഡൽഹി/തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2016 (16:26 IST)
സംസ്ഥാന കോണ്‍ഗ്രസിലെ കലഹം അവസാനിപ്പിക്കാന്‍ കോൺഗ്രസിന് രാഷ്ട്രീയകാര്യ സമിതി ഉണ്ടാക്കും. സമിതിയിലേക്ക് പരിഗണിക്കേണ്ട എ ഗ്രൂപ്പുകാരുടെ പേര് കൈമാറി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഉമ്മൻ ചാണ്ടി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

എ ഗ്രൂപ്പുകാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍, കെസി ജോസഫ്, ബെന്നി ബെഹനാൻ, എംഎം ഹസൻ, പിസി വിഷ്ണുനാഥ് എന്നിവരുടെ പേരാണ് നിർദേശിച്ചത്. അതേസമയം, കോണ്‍ഗ്രസ് പുനഃസംഘടന വിചാരിച്ച ഗുണം ചെയ്യില്ലെന്ന് ഉമ്മന്‍ ചാണ്ടി രാഹുല്‍ ഗാന്ധിയോട് വ്യക്തമാക്കി.

സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും യോഗത്തില്‍ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ചർച്ചചെയ്യാനാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഡൽഹിയിലെത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :