എൻ സി പി യിൽ ആശയക്കുഴപ്പം, മന്ത്രിക്കസേര ശശീന്ദ്രന് തന്നെ നൽകണമെന്ന് ഒരു വിഭാഗം; എൽ ഡി എഫ് യോഗം ഇന്നു ചേരും

ഇനി കൂടുതൽ ജാഗ്രത പുലർത്തുമെന്ന് ശശീന്ദ്രൻ

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 31 മാര്‍ച്ച് 2017 (08:55 IST)
ലൈംഗിക ചുവയുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിനെ തുടർന്ന് രാജിവെച്ച എ കെ ശശീന്ദ്രനു പകരം പുതിയ മന്ത്രി ആരാകുമെന്ന കാര്യത്തിൽ എൻ സി പിയിൽ ആശയക്കുഴപ്പം. പുതിയ മന്ത്രിയെ ചൊല്ലി രണ്ടു വിഭാഗമായിട്ടാണ് പ്രവർത്തകർ നിലയുറപ്പിച്ചിരിക്കുന്നത്.

വിഷയത്തിൽ തീരുമാനമെടുക്കാൻ ഇടതുമുന്നണിയുടെ അടിയന്തരയോഗം ഇന്ന് പതിനൊന്നരയ്ക്ക് ചേരാൻ തീരുമാനിച്ചു. ചാനലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ രാജിവച്ച എ കെ എംഎൽഎയെ തിരിച്ചുകൊണ്ടുവരണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. ട്രാപ്പിങ്ങ് ആയിരുന്നു നടന്നതെന്ന പരസ്യ മാപ്പു പറച്ചിലുമായി ചാനൽ രംഗത്തെത്തിയതോടെയാണ് ശശീന്ദ്രൻ തിരിച്ചെത്തണമെന്ന ആവശ്യം ഉയർന്നിരിക്കുന്ന്ത്.

പത്തുമണിയോടെ എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും. ശശീന്ദ്രനെ കൂടാതെ കുട്ടനാട്ടിൽ നിന്നുള്ള തോമസ് ചാണ്ടിയാണ് എൻസിപിയുടെ എംഎൽഎ. തൽക്കാലം ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ, എൻസിപി ദേശീയ നേതൃത്വത്തിനും സിപിഎം നേതൃത്വത്തിനും ഇക്കാര്യത്തോട് അനുകൂല നിലപാടല്ല ഉണ്ടായിരുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :