തൃശ്ശൂര്‍|
Last Modified തിങ്കള്‍, 22 ജൂലൈ 2019 (17:26 IST)
തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട് ചടങ്ങില്‍ മകനൊപ്പം പങ്കെടുത്ത
യതീഷ് ചന്ദ്ര ഐപിഎസിനെതിരെ പരാതി. മകന്‍ വിശ്രുതിനെ തോളത്തിരുത്തി ആനയെ തൊട്ടു രസിച്ച യതീഷ് ചന്ദ്ര നിയമലംഘനം നടത്തിയെന്ന് ഹെറിറ്റേജ് അനിമൽ ടാസ്‌ക് ഫോഴ്‌സാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
സംഭവത്തില്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും ബാലാവകാശ കമ്മീഷൻ ചെയർമാനും ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് നിവേദനമയച്ചു.
യതീഷ് ചന്ദ്ര കുട്ടിയെക്കൊണ്ട് ആനയെ തൊടീച്ചത് ഗുരുതരമായ കുറ്റമാണ്. തൃശ്ശൂര്‍ പൂരത്തിന്‍റെ സമയത്ത് ഈ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ച അദ്ദേഹം തന്നെയാണ് ഇപ്പോള്‍ നിയമലംഘനം നടത്തിയിരിക്കുന്നത്.
മകനെ തോളിലേന്തി ആനയെ തൊടീച്ചത് ഗുരുതരമായ കുറ്റമാണ്. ആനകളും ആളുകളും തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണമെന്നാണ് ചട്ടമെന്നും ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് ഭാരവാഹികള്‍ പറയുന്നു.
മകന്‍ വിശ്രുത് ചന്ദ്രയെ തോളത്തിരുത്തി ആനയൂട്ടിനെത്തിയ യതീഷ് ചന്ദ്രയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.