പതിനേഴുകാരിയായ ആദിവാസി പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തു; കോൺഗ്രസ്സ് നേതാവിനെതിരെ പരാതി

വയനാട്| Last Modified ബുധന്‍, 30 ജനുവരി 2019 (07:18 IST)
വയനാട് ബത്തേരിയിൽ കോൺഗ്രസ് നേതാവ് ആദിവാസി പെൺകുട്ടിയെ ബലാൽസംഗം ചെയ്തതായി പരാതി. മുൻ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ എം ജോർജിന് എതിരെയാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജിന്‍റെ വീട്ടില്‍ ജോലിക്കാരാണ്. ഈ നിലയിലാണ് പെൺ‌കുട്ടിയെ ജോര്‍ജിന് പരിചയം. പീഡനത്തെത്തുടര്‍ന്ന് ഒരാ‍ഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

ഒന്നരവർഷം
ബലാൽസംഗം ചെയ്തതായി പെൺകുട്ടി പോലീസിന് മൊഴി നൽകി. അതേസമയം, പതിനേഴുകാരിയെ പീഡിപ്പിച്ചതിൽ ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. നിലവില്‍ ചൈല്‍ഡ് ലൈനിന്‍റെ സംരക്ഷണയിലാണ് പെണ്‍കുട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :