ചെന്നൈ|
Last Updated:
വെള്ളി, 25 ജനുവരി 2019 (11:51 IST)
പതിനാലുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി ഭാനുപ്രിയക്കെതിരെ കേസ്.
പെണ്‍കുട്ടിയുടെ മാതാവ് പ്രഭാവതിയാണ് ചെന്നൈ സമാല്‍കോട്ട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
ആന്ധ്രാപ്രദേശിലെ ഈസ്‌റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ഭാനുപ്രിയയുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നത്.
ശമ്പളം നല്‍കാതെ നടി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പറഞ്ഞുറപ്പിച്ച മാസ ശമ്പളമായ 10,000 രൂപ കഴിഞ്ഞ പതിനെട്ട് മാസമായി നല്‍കിയിരുന്നില്ലെന്നും പ്രഭാവതി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി ഈ മാസം ആദ്യം വീട്ടുകാര്‍ക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ചെന്നൈയിലെ താരത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ ഗോപാലകൃഷ്ണന്‍ തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു എന്നും പെണ്‍കുട്ടിയയെ വിട്ടു നല്‍കണമെങ്കില്‍ പത്തു ലക്ഷം നല്‍കണമെന്ന്
ഭാനുപ്രിയ ആവശ്യപ്പെട്ടതായും പ്രഭാവതിയുടെ പരാതിയില്‍ പറയുന്നു.
ഇതിനിടെ പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്‌ടിച്ചുവെന്ന് കാട്ടി ഭാനുപ്രിയ സമാല്‍കോട്ടേ പൊലീസില്‍ പരാതി നല്‍കി. മോഷണം പിടികൂടിയതോടെയാണ് പെണ്‍കുട്ടിയും കുടുംബവും പരാതിയുമായി രംഗത്തുവന്നതെന്നും കുട്ടിയുടെ പ്രായം സംബന്ധിച്ച് തനിക്ക് അറിയില്ലെന്നും ഭാനുപ്രിയ പ്രതികരിച്ചു.
ഏജന്റ് മുഖേനെയാണ് പെണ്‍കുട്ടി ഭാനുപ്രിയയുടെ വീട്ടില്‍ എത്തിയതെന്ന് പൊലീസ് അറിയിച്ചു. രണ്ടു പേരുടെയും പരാതിയില്‍ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.