കിഫ്‌ബി ഓഡിറ്റിൽ ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റിന് ബന്ധം

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 17 നവം‌ബര്‍ 2020 (09:13 IST)
കിഫ്ബിയുമായി ബന്ധപ്പെട്ട് സി ആൻഡ് എജി റിപ്പോർട്ടിൽ സംസ്ഥാനത്ത് വിവാദം പുകയുന്നതിനിടെ കിഫ്ബി ഓഡിറ്റിൽ ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റിന് പങ്ക് എന്ന് റിപ്പോർട്ട് പുറത്ത്. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റായ പി വെണുഗോപാലിന്റെകൂടി പങ്കാളിത്തത്തിലുള്ള സൂരി ആൻഡ് കമ്പനിയെയാണ് കിഫ്ബിയുടെ പ്രിയർ റിവ്യു ഓഡിറ്റ് ഏൽപ്പിച്ചത്.

കിഫ്ബിയുടെ 38 ആം ബോർഡ് യോഗത്തിലെടുത്ത തീരുമാനം നടപ്പിലാക്കിയ രേഖയിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളതായാണ് റിപ്പോർട്ട്. സ്റ്റാറ്റുവേറ്ററി ഓഡൊറ്റിങ് വിലയിരുത്താനാണ് പ്രിയർ ഓഡിറ്റ് ഏർപ്പെടുത്തിയത് എന്നാണ് കിഫ് പറയുന്നത്. ഇതോടെ കിഫ്‌ബിയേയും സ്വർണക്കടത്തു കേസുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ വിവാദമുയർത്താൻ പ്രതിപക്ഷത്തിനാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :