1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CMDRF complaint sell

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് സംശയങ്ങളുണ്ടോ? ഈ നമ്പറില്‍ വിളിച്ചാല്‍ ഉത്തരം ഉറപ്പ്

പരാതികള്‍ക്കും സംശയങ്ങള്‍ക്കും 8330091573 എന്ന മൊബൈല്‍ നമ്പറിലും [email protected] എന്ന ഇ മെയിലിലും സെല്ലിനെ ബന്ധപ്പെടാം

CMDRF complaint sell
വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകളും അനുബന്ധ വിഷയങ്ങളുമായും ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നുയരുന്ന അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് ധനവകുപ്പില്‍ ഒരു താല്‍ക്കാലിക പരാതിപരിഹാര സെല്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. 
 
ജോയിന്റ് ഡയറക്ടറും ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയുമായ ഡോ.ശ്രീറാം വി. സൂപ്പര്‍വൈസിങ് ഓഫീസറായും ധനവകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് കുമാര്‍ ഒ.ബി സെല്‍ ഇന്‍ചാര്‍ജായും ധനവകുപ്പ് അണ്ടര്‍ സെക്രട്ടറി അനില്‍ രാജ് കെ.എസ്. നോഡല്‍ ഓഫീസറായും ധനവകുപ്പ് സെക്ഷന്‍ ഓഫീസര്‍ ബൈജു ടി അസി.നോഡല്‍ ഓഫീസറായുമാണ് സെല്‍ രൂപീകരിച്ചത്. 
 
പരാതികള്‍ക്കും സംശയങ്ങള്‍ക്കും 8330091573 എന്ന മൊബൈല്‍ നമ്പറിലും [email protected] എന്ന ഇ മെയിലിലും സെല്ലിനെ ബന്ധപ്പെടാം.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിൽ, രാജ്യസഭയിൽ ജെ പി നദ്ദ