1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Divya S Iyer donates 1 Lakhs

ദിവ്യ എസ് അയ്യര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി

ഇടുക്കി കളക്ടര്‍ വി.വിഘ്‌നേശ്വരി, എറണാകുളം കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവര്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപ

Divya S Iyer donates 1 Lakhs
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഐഎഎസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം.എബ്രഹാം 2,57,750 രൂപയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എ.എ.റഷീദ് ഒരു ലക്ഷം രൂപയും സംഭാവന ചെയ്തു. 
 
ഇടുക്കി കളക്ടര്‍ വി.വിഘ്‌നേശ്വരി, എറണാകുളം കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവര്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപ. സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് മെമ്പര്‍ ഡോ.കെ.രവി രാമന്‍ - ഒരു ലക്ഷം രൂപ, തൃശൂര്‍ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍  98,445 രൂപ എന്നിങ്ങനെയും സംഭാവനകള്‍ നല്‍കി. 
 
 
 
അടുത്ത ലേഖനം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് സംശയങ്ങളുണ്ടോ? ഈ നമ്പറില്‍ വിളിച്ചാല്‍ ഉത്തരം ഉറപ്പ്