സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിൽ ഇന്ന് തീരുമാനം, പൊതുപരീക്ഷ നടത്തിപ്പിലും തീരുമാനം ഉണ്ടായേക്കും

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 17 ഡിസം‌ബര്‍ 2020 (07:31 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് തുറക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. സ്കൂൾ തുറക്കുന്നതും, നടത്തിപ്പും സംബന്ധിച്ച ചർച്ചചെയ്യാൻ ഇന്ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. പത്ത് പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ ക്ലാസ് ആരംഭിയ്ക്കൂന്നതും, ഈ ക്ലാസുകളിലെ പൊതുപരീക്ഷയും സംബന്ധിച്ച വിഷയങ്ങളിലാണ് യോഗം ഇന്ന് തീരുമാനം കൈക്കൊള്ളുക. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും വിദ്യഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും.

ജനുവരിയോടെ അൻപത് ശതമാനം വിദ്യാർത്ഥികളെ വച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ് നടത്താനാകുമോ എന്നാണ് പരിശോധിയ്ക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ചിൽ നടത്താനും സർക്കാർ ആലോചിയ്ക്കുന്നുണ്ട്. എന്നാൽ ഒൻപ് വരെയുള്ള ക്ലാസുകളും, പ്ലസ്‌വണും തുറക്കുന്നത് ഇപ്പോൾ ആലോചനയിലില്ല, കൊവിഡ് വ്യാപനത്തിൽ കാര്യമായ കുറവുണ്ടാകുമ്പോൾ മത്രമായിരിയ്ക്കും സ്കൂളുകളിൽ മറ്റു ക്ലാസുകൾ ആരംഭിയ്ക്കുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :