അനുബന്ധ വാര്‍ത്തകള്‍
- പെരിന്തൽമണ്ണ ബെവ്കോയിലെ 11 ജീവനക്കാർക്ക് കൊവിഡ്: ബെവ്കോയിലെത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് നിർദേശം
- തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവക്കാർക്ക് കൊവിഡ്, മൂന്ന് മരണം
- മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയ്ക്ക് കൊവിഡ്
- തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പ്രതിയായ എഎസ്ഐ കൊവിഡ് ബാധിച്ച് മരിച്ചു
- 24 മണിക്കൂറിനിടെ 62,064 പേർക്ക് രോഗബാധ, 1,007 മരണം, രാജ്യത്ത് രോഗമുക്തർ 15 ലക്ഷം കടന്നു
സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൊവിഡ്, 954 പേർക്ക് സമ്പർക്കം വഴി രോഗം, 7 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 954 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 114 കേസുകളുടെ ഉറവിടം വ്യക്തമല്ല. 41 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 784 പേർ ഇന്ന് രോഗമുക്തി നേടി. വിദേശത്തുനിന്ന് 106 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 73 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
ലപ്പുറം 255 , തിരുവനന്തപുരം 200, പാലക്കാട് 147, കാസര്‍കോട് 146 , എറണാകുളം 101,കോഴിക്കോട് 66, കണ്ണൂര്‍ 63, കൊല്ലം 41, തൃശ്ശൂര്‍ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4. എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,583 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്. അതേസമയം കരിപ്പൂർ വിമാനത്താവള അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.