കുടപ്പനക്കുന്ന് ജവഹര്‍ സ്കൂള്‍ തുറക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം| Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (19:53 IST)
എല്‍കെജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ അടച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പൂട്ടിയ കുടപ്പനക്കുന്ന് ജവഹര്‍ സ്കൂള്‍ നാളെ മുതല്‍ തുറക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കി.

ക്ലാസ് സമയത്ത് സഹപാഠിയോട് പട്ടിയെ കുറിച്ച് സംസാരിച്ച നാലുവയസുകാരനെ അധ്യാപിക പട്ടിക്കൂട്ടില്‍ മൂന്നു മണിക്കൂറോളം അടച്ചിട്ടെന്നായിരുന്നു സ്കൂളിന് എതിരെ ഉയര്‍ന്ന ആരോപണം. തുടര്‍ന്ന് അധ്യാപികയുടെ നടപടിയില്‍ പ്രതിഷേധിച്ച് കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. എന്നാല്‍ മറ്റ് വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുമെന്നത് കണക്കിലെടുത്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സ്കൂള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സ്കൂള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റില്‍ നടത്തിയ സമരത്തിനിടെ വിദ്യാര്‍ഥികള്‍ കുഴഞ്ഞു വീണിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :